"അവൾ... ഒരു പെണ്ണായതിന്റെ വില"
"അവൾ... ഒരു പെണ്ണായതിന്റെ വില"
മരണത്തെ മുന്നിൽ കണ്ടു
ഒരു മാലാഖയ്ക്ക് ജീവൻ നൽകി...
അകം കറുത്ത ചിലർ പറഞ്ഞു:
"അവൾ പെൺകുഞ്ഞത്രെ..."
എല്ലുമുറിയും വേദനയിൽ
അടിവയറും പൊത്തിപ്പിടിച്ച് തേങ്ങിക്കരഞ്ഞു...
"അവൾ വലുതായത്രെ..."
വെളിച്ചം പരന്ന വഴികൾ കൊട്ടിയടഞ്ഞു,
കാമവെറിയർ രക്തം ഊറ്റിക്കുടിച്ചു...
"അവൾ അതിസുന്ദരിയത്രെ..."
അരുതെന്ന കൽപ്പനയിൽ
ജീവിക്കാൻ പോലും മറന്നുപോയി...
"അവളൊരു പെണ്ണത്രെ..."
എന്നിട്ടും...
ഓരോ പ്രഭാതവും പ്രതീക്ഷയായി
അവൾ വീണ്ടും ജനിക്കുന്നു,
കാരണം
അവളുടെ കണ്ണീരല്ല ലോകത്തെ താങ്ങുന്നത്—
അവളുടെ ധൈര്യവും സഹനവുമാണ്.
അവളെ ദുർബലയെന്ന് വിധിക്കുന്ന ലോകമേ,
ഓർക്കുക...
ഒരു പെണ്ണിന്റെ വില അളക്കാൻ
ഈ ലോകത്തിന്റെ തുലാസുകൾ
മതിയാവില്ല.
✍️ രചന: MA_Maithra
Comments
Post a Comment